Quantcast

നയപ്രഖ്യാപന ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ഗവർണറുടെ കത്ത്; അതൃപ്തി പരസ്യമാക്കി സ്പീക്കർ

മാധ്യമങ്ങൾക്ക് കത്ത് കൊടുത്ത ശേഷം അതിൻ്റെ പകർപ്പല്ല നൽകേണ്ടതെന്നും സ്പീക്കർ

MediaOne Logo

Web Desk

  • Updated:

    2026-01-27 11:35:51.0

Published:

27 Jan 2026 5:01 PM IST

നയപ്രഖ്യാപന ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ഗവർണറുടെ കത്ത്; അതൃപ്തി പരസ്യമാക്കി സ്പീക്കർ
X

തിരുവനന്തപുരം: നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി പ്രസംഗിച്ച ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ഗവർണറുടെ കത്തിന് മറുപടി നൽകില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ. സാധാരണ നിലയിൽ ഗവർണർ കത്തയക്കുമ്പോൾ സ്പീക്കർക്കാണ് ആദ്യം നൽകേണ്ടത്. മാധ്യമങ്ങൾക്ക് നൽകിയ ശേഷമാണ് തനിക്ക് കിട്ടിയത്.

ഹൈലി കോൺഫിഡൻഷ്യൽ എന്നാണ് എഴുതിയിട്ടുള്ളത്. കത്തിൻ്റെ പകർപ്പാണോ സ്പീക്കർക്ക് നൽകേണ്ടതെന്നും ഗവർണറുടെ ഓഫീസ് അത് പരിശോധിക്കട്ടെയെന്നും സ്പീക്കർ.

അഞ്ചാമത് ലോകകേരള സഭ ജനുവരി 29, 30, 31 തീയതികളിൽ നടത്തുമെന്നും 125 രാജ്യങ്ങളിൽ നിന്നും 28 സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story