Quantcast

മദ്രസ അധ്യാപകരുടെ വേതനം: മറുപടി ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിന് സ്പീക്കറുടെ റൂളിങ്

ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ചട്ടലംഘനമുണ്ടായി. കുറ്റം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി.

MediaOne Logo

Web Desk

  • Published:

    10 Jun 2021 11:39 AM GMT

മദ്രസ അധ്യാപകരുടെ വേതനം: മറുപടി ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിന് സ്പീക്കറുടെ റൂളിങ്
X

മദ്രസ അധ്യാപകരുടെ ശമ്പളം സംബന്ധിച്ച ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിന് സ്പീക്കറുടെ റൂളിങ്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അനുചിത ഇടപെടല്‍ ഉണ്ടായെന്നും സ്പീക്കര്‍ പറഞ്ഞു.

മദ്രസ അധ്യാപകരുടെ വേതനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രി സഭയില്‍ മറുപടി നല്‍കുന്നതിന് മുമ്പ് തന്നെ ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതുമായി ബന്ധപ്പെട്ട് മഞ്ഞളാംകുഴി അലി എം.എല്‍.എയാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.

വകുപ്പുതലത്തില്‍ നിന്ന് മന്ത്രിക്ക് എഴുതി നല്‍കേണ്ട വിവരണമാണ് ചോര്‍ന്നത്. ഇത് നിയമസഭാ അംഗങ്ങളുടെ അവകാശ ലംഘനമല്ലെങ്കിലും ചട്ടവിരുദ്ധമായ നടപടിയാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണുണ്ടായത്. കുറ്റം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി.

TAGS :

Next Story