പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തിരിമറി വെളിപ്പെടുത്തൽ; അടിയന്തര പ്രമേയം സ്പീക്കർ തള്ളി
സബ്മിഷനായി അവതരിപ്പിക്കാമെന്ന് സ്പീക്കർ

കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടെ വി.കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ അടിയന്തരപ്രമേയമായി സഭയിൽ ഉന്നയിക്കാനുള്ള പ്രതിപക്ഷ ആവശ്യം തള്ളി. ടി.ഐ മധുസൂദനൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചവരെ സിപിഎം പ്രവർത്തകർ മർദിച്ചത് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. നോട്ടീസ് പരിഗണന യോഗ്യമല്ലെന്ന് സ്പീക്കർ. സബ്മിഷനായി അവതരിപ്പിക്കാമെന്നും സ്പീക്കർ.
ഗൗരവമുള്ള വിഷയം സഭയിൽ അല്ലാതെ മറ്റെവിടെ അവതരിപ്പിക്കുമെന്ന് വി.ഡി സതീശൻചോദിച്ചു. ഏത് പ്രൊവിഷന്റെ പുറത്താണ് സ്പീക്കറുടെ തീരുമാനമെന്നും വി.ഡി സതീശൻ.
പ്രതിഷേധത്തിനിടെ സെൻട്രൽ ബസാറിൽ സിപിഎം–കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. 6 കോൺഗ്രസ് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി പ്രവർത്തകരുടെ പ്രതിഷേധവും സിപിഎം തടഞ്ഞു. കൊടി പിടിച്ചു വാങ്ങി. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു കയ്യേറ്റം.
Adjust Story Font
16

