Quantcast

നിയമസഭയിൽ വ്യത്യസ്ത ചോദ്യങ്ങൾക്ക് ഒരേ ഉത്തരം: ഇനി ആവര്‍ത്തിക്കരുതെന്ന് ആരോഗ്യമന്ത്രിയോട് സ്പീക്കര്‍

നിയമസഭയിൽ വ്യത്യസ്ത ചോദ്യങ്ങൾക്ക് ഒരേ ഉത്തരം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്

MediaOne Logo

Web Desk

  • Updated:

    2022-08-31 05:33:42.0

Published:

30 Aug 2022 7:22 AM GMT

നിയമസഭയിൽ വ്യത്യസ്ത ചോദ്യങ്ങൾക്ക് ഒരേ ഉത്തരം: ഇനി ആവര്‍ത്തിക്കരുതെന്ന് ആരോഗ്യമന്ത്രിയോട് സ്പീക്കര്‍
X

തിരുവനന്തപുരം: നിയമസഭയിൽ വ്യത്യസ്ത ചോദ്യങ്ങൾക്ക് ഒരേ ഉത്തരം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. പി.പി.ഇ കിറ്റ് അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ഒരേ മറുപടി നൽകിയത്. ഇത് ആവർത്തിക്കരുതെന്ന് ആരോഗ്യമന്ത്രിക്ക് സ്പീക്കർ നിർദേശം നൽകി. എ.പി അനിൽകുമാറിന്റെ പരാതിയിലാണ് സ്പീക്കറുടെ നിർദേശം.

കേരള മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളിലെ അപാകത, പി.പി.ഇ കിറ്റ് അഴിമതി എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ് മന്ത്രി ഒരേ ഉത്തരം നല്‍കിയത്. ഇതുസംബന്ധിച്ച് കോണ്‍ഗ്രസിലെ എ.പി. അനില്‍കുമാർ സ്പീക്കർക്ക് പരാതി നൽകുകയായിരുന്നു. മറുപടി മനപ്പൂര്‍വ്വം ഒഴിവാക്കുന്നു എന്നും വിവരം ലഭിക്കാൻ ഉള്ള അവകാശം ഇല്ലാതാകുന്നു എന്നും കാണിച്ചു എ പി അനിൽ കുമാർ സ്പീക്കർക്ക് പരാതി നല്‍കി. ഈ പരാതിയിലാണ് സ്പീക്കറുടെ കർശന ഇടപെടൽ. ചോദ്യങ്ങൾക്ക് അവ്യക്തമായ മറുപടി ആവർത്തിച്ചു നൽകരുത്. ഇത്തരം ശൈലി ഒഴിവാക്കണം എന്നും സ്പീക്കര്‍ മന്ത്രിക്ക് മുന്നറിയിപ്പ് നല്‍കി

അതേസമയം തെരുവ് നായ ശല്യം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു. വാക്സിന്റെ ഗുണനിലവാരത്തിൽ ആശങ്കയുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. ഗുണനിലവാരമില്ലാത്ത വാക്സിൻ വിതരണം ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എന്നാൽ ഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതിയെ ആരോഗ്യവകുപ്പ് നിയോഗിക്കണമെന്ന് വീണാ ജോർജിനെ തിരുത്തി മുഖ്യമന്ത്രി നിർദേശിച്ചു.

അതേസമയം സംസ്ഥാനത്ത് ഈ വർഷം പേവിഷ ബാധയേറ്റ് 20 പേർ മരിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. ഇതിൽ 15 പേർ വാക്സിനെടുത്തിട്ടില്ലെന്നും മന്ത്രി സഭയെ അറിയിച്ചു. തെരുവ് നായ ശല്യം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിൽ സംസാരിക്കുകയിരുന്നു മന്ത്രി. പി കെ ബഷീറാണ് നോട്ടീസ് നൽകിയത്.



TAGS :

Next Story