Quantcast

ഹേമ കമ്മിറ്റിയിൽ വാദം കേൾക്കാൻ ഹൈക്കോടതിയിൽ പ്രത്യേക ബെഞ്ച്: ബെഞ്ചിൽ വനിതാ ജഡ്ജിയും

ബെഞ്ചിൽ വനിതാ ജഡ്ജിയുണ്ടാകും. അംഗങ്ങളെ ആക്ടിങ് ചീഫ്ജസ്റ്റിസ് തീരുമാനിക്കും.

MediaOne Logo

Web Desk

  • Updated:

    2024-09-05 07:32:12.0

Published:

5 Sept 2024 11:30 AM IST

Hema committe report
X

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിഷയങ്ങൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ഹൈക്കോടതി. ബെഞ്ചിൽ വനിതാ ജഡ്ജിയുണ്ടാകും. അംഗങ്ങളെ ആക്ടിങ് ചീഫ്ജസ്റ്റിസ് തീരുമാനിക്കും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്ത് നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം അറിയിച്ചത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണ രൂപം ഈ മാസം പത്തിന് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ സമർപ്പിക്കണം. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്കും കേസുകള്‍ക്കുമുള്ള സാധ്യതകള്‍ നിലനില്‍ക്കെയാണ് പ്രത്യേക ബെഞ്ച് നിർദേശിച്ച് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ പ്രമുഖ നടന്മാർ ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണങ്ങൾ ഉയര്‍ന്നിരുന്നു. മുൻകൂർ ജാമ്യം തേടിയുള്ള ഹർജികൾ കോടതിക്കു മുൻപാകെ വരുന്നുണ്ട്.

Watch Video Report


TAGS :

Next Story