Quantcast

ലോകസമാധാനത്തിന് പ്രത്യേക പ്രാർഥന നടത്തുക: സമസ്ത

പാണക്കാട് ഖാദി ഫൗണ്ടേഷനും പ്രത്യേക പ്രാർഥനക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്

MediaOne Logo
ലോകസമാധാനത്തിന് പ്രത്യേക പ്രാർഥന നടത്തുക: സമസ്ത
X

കോഴിക്കോട്: ലോകസമാധാനത്തിന് പ്രത്യേക പ്രാർഥന നടത്താൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കളും പാണക്കാട് ഖാദി ഫൗണ്ടേഷനും ആഹ്വാനം ചെയ്തു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പൈശാചികവും നിഷ്ഠൂരവുമായ ആക്രമണങ്ങളിൽ പിഞ്ചു കുഞ്ഞുങ്ങളടക്കം നിരവധിപേർ മരിച്ചു, അനേകമാളുകൾ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. ജനങ്ങളാകെ ഭയവിഹ്വരായാണ് കഴിഞ്ഞു കൂടുന്നത്.

ദുരന്തങ്ങൾ അനുസ്യൂതം തുടരുന്ന സാഹചര്യത്തിൽ ശാന്തിയും സമാധാനവും പുലരുന്നതിന് വേണ്ടി നിർബന്ധ നിസ്‌കാരങ്ങളിൽ നാസിലത്തിന്റെ ഖുനൂത്ത് ഓതുകയും പ്രത്യേക പ്രാർഥന നടത്തുകയും ചെയ്യണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ എന്നിവർ അഭ്യർഥിച്ചു.

TAGS :

Next Story