Quantcast

'ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രത്യേക വാക്സിനേഷന്‍ യജ്ഞം': വീണാ ജോര്‍ജ്

പരമാവധി സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയക്കാനും തീരുമാനിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-12-16 10:23:18.0

Published:

16 Dec 2021 3:49 PM IST

ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രത്യേക വാക്സിനേഷന്‍ യജ്ഞം: വീണാ ജോര്‍ജ്
X

ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ പ്രത്യേക വാക്സിനേഷന്‍ യജ്ഞം നടപ്പാക്കാന്‍ സംസ്ഥാനം. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പരമാവധി സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയക്കാനും തീരുമാനിച്ചു. സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു

അതേസമയം എറണാകുളത്ത് ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ കോങ്കോയില്‍ നിന്നും വന്നതാണ്. ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് സ്വയം നിരീക്ഷണമായിരുന്നു അനുവദിച്ചത്. ഇയാളുടെ സമ്പർക്ക പട്ടിക വിപുലമാണ്. രോഗി മാളുകളിലും ആശുപത്രിയിലും പോയിരുന്നുവെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

TAGS :

Next Story