വന്ദേഭാരതില്‍ മതസ്പര്‍ധയോടെ സംസാരിച്ചു; യുകെ പൗരനായ മലയാളി അറസ്റ്റിൽ
കോട്ടയം സ്വദേശിയായ ആനന്ദ് മാത്യുവാണ് അറസ്റ്റിലായത്

തൃശൂർ: വന്ദേഭാരത് ട്രെയിനിൽ ദമ്പതികളോട് മതസ്‌പർധയോടെ സംസാരിച്ച കേസിൽ യുകെ പൗരനായ മലയാളി അറസ്റ്റിൽ. കോട്ടയം സ്വദേശിയായ ആനന്ദ് മാത്യു ( 54 )വാണ് അറസ്റ്റിലായത്. വിഴിഞ്ഞം സ്വദേശികളായ ദമ്പതികളോടാണ് ഇയാൾ മതസ്പർധയോടെ സംസാരിച്ചത്.
ഇന്ന് രാവിലെ കാസര്‍കോടേക്ക് പോകുന്ന വന്ദേഭാരത് ട്രെയിനിലായിരുന്നു സംഭവം. വന്ദേഭാരതിനെ എതിർത്തവർ വന്ദേഭാരതിൽ ഇപ്പോൾ കയറി തുടങ്ങിയോ എന്നായിരുന്നു ഇയാൾ ദമ്പതികളോട് ചോദിച്ചത്. ആനന്ദ് മാത്യു ബ്രിട്ടനിൽ നഴ്സാണ് എന്നാണ് വിവരം.
Next Story
Adjust Story Font
16

