Quantcast

സ്പ്രിന്‍ക്ലര്‍ ഇടപാട്; നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി

കഴിഞ്ഞ ദിവസം സർക്കാറിന് ക്ലീൻ ചീറ്റ് നൽകി ഹരജി തീർപ്പാക്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    30 Jan 2026 8:38 PM IST

സ്പ്രിന്‍ക്ലര്‍ ഇടപാട്; നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി
X

എറണാകുളം: കോവിഡ് കാലത്തെ സ്പ്രിന്‍ക്ലര്‍ ഇടപാടുകളിലെ നടപടിക്രമങ്ങളില്‍ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി. കരാര്‍ ഒപ്പിടുന്നതില്‍ അന്നത്തെ ഐടി സെക്രട്ടറി എം.ശിവശങ്കറിന് വീഴ്ച്ച പറ്റിയെന്നും കരാര്‍ ഒപ്പിട്ടത് നിയമവകുപ്പുമായും ധനവകുപ്പുമായും കൂടിയാലോചനയോ മന്ത്രിസഭയുടെ അനുമതിയോ ഇല്ലാതെയാണെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കി ഹരജി തീര്‍പ്പാക്കിയിരുന്നു.

ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്നും കോടതി പറഞ്ഞു.

കോവിഡ് ഡാറ്റ കൈകാര്യം ചെയ്യുന്നതിനായി സ്പ്രിന്‍ഗ്ലര്‍ കമ്പനിയുമായി നടത്തിയ ഇടപാടില്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിന് ഹൈക്കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. കരാറുണ്ടാക്കിയതില്‍ സര്‍ക്കാരിന് ദുരുദ്ദേശ്യമുണ്ടായിരുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന നിരീക്ഷണത്തിലാണ് ഹൈക്കോടതി ക്ലീന്‍ ചിറ്റ് നല്‍കിയത്. കോവിഡ് സാഹചര്യം കണക്കിലെടുത്തായിരുന്നു ഇത്തരമൊരു കരാര്‍ വേണ്ടിവന്നതും ഹൈക്കോടതി ഉത്തരവിനോടൊപ്പം നിരീക്ഷിച്ചിരുന്നു.

TAGS :

Next Story