Quantcast

എസ്.എസ്.എഫ് സാഹിത്യോത്സവ് അവാര്‍ഡ് ശശി തരൂരിന്

ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ചുള്ള അടിസ്ഥാനപരമായ ആലോചനകളെ പുതിയ കാലത്തു പരിചയപ്പെടുത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും സവിശേഷ പങ്കുവഹിച്ചത് മുൻനിർത്തിയാണ് പുരസ്കാരമെന്ന് അവാർഡ് നിർണയ കമ്മിറ്റി

MediaOne Logo

Web Desk

  • Published:

    7 Aug 2023 2:16 PM GMT

ssf sahithyothsav award shashi tharoor
X

കോഴിക്കോട്: ഈ വർഷത്തെ എസ്.എസ്.എഫ് സാഹിത്യോത്സവ് അവാര്‍ഡ് എഴുത്തുകാരനും പാർലമെന്റ് അംഗവുമായ ശശി തരൂരിന്. ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ചുള്ള അടിസ്ഥാനപരമായ ആലോചനകളെ പുതിയ കാലത്തു പരിചയപ്പെടുത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും സവിശേഷ പങ്കുവഹിച്ചത് മുൻനിർത്തിയാണ് ഈ പുരസ്കാരമെന്ന് അവാർഡ് നിർണയ കമ്മിറ്റി അറിയിച്ചു.

കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ സച്ചിദാനന്ദന്‍, എന്‍.എസ് മാധവന്‍, മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാര്‍, രിസാല മാനേജിംഗ് എഡിറ്റര്‍ എസ് ശറഫുദ്ദീന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 50001 രൂപയും ശിലാഫലകവുമാണ് അവാര്‍ഡ്. സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാരെയും അവരുടെ മികച്ച സംഭാവനകളെയും ആദരിക്കുന്നതിനു വേണ്ടി 2012 മുതലാണ് എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റി സാഹിത്യോത്സവ് അവാര്‍ഡ് നല്‍കിവരുന്നത്.

എൻ.എസ് മാധവൻ, കെ സച്ചിദാനന്ദൻ, തോപ്പിൽ മുഹമ്മദ് മീരാൻ, കെ.പി രാമനുണ്ണി, വീരാൻകുട്ടി തുടങ്ങിയവർക്കാണ് മുൻ വർഷങ്ങളിൽ പുരസ്കാരം നൽകിയത്. എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന സാഹിത്യോത്സവ് പരിപാടികളുടെ സംസ്ഥാന തല സമാപനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. ആഗസ്ത് 11ന് തിരുവനന്തപുരത്താണ് സമാപനം.

TAGS :

Next Story