Quantcast

വിദ്യാർഥി രാഷ്ട്രീയത്തിന്റെ പ്രയോഗങ്ങളിൽ പരിഷ്‌കരണം വേണം: എസ്.എസ്.എഫ്

മാതൃ പാർട്ടിയുടെ രാഷ്ട്രീയ ലാഭത്തിനല്ല വിദ്യാർഥി സമൂഹത്തിന്റെ ക്ഷേമത്തിനാകണം കലാലയ രാഷ്ട്രീയം. സൗഹൃദങ്ങളുടെയും സംവാദങ്ങളുടെയും വേദിയാകേണ്ട ക്യാമ്പസുകളെ കലാപ ഭൂമിയാക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം.

MediaOne Logo

Web Desk

  • Published:

    11 Jan 2022 2:10 PM GMT

വിദ്യാർഥി രാഷ്ട്രീയത്തിന്റെ പ്രയോഗങ്ങളിൽ പരിഷ്‌കരണം വേണം: എസ്.എസ്.എഫ്
X

പൈനാവ് ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥിയുടെ കൊലപാതകം അത്യന്തം ഖേദകരവും അപലപനീയവുമാണെന്ന് എസ്.എസ്.എഫ്. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പ്രയോഗ രീതിയിൽ മാറ്റങ്ങളുണ്ടാകലാണ് സംഘർഷങ്ങളും കൊലപാതകങ്ങളും അവസാനിക്കാൻ വേണ്ടതെന്ന് എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജഅഫർ പറഞ്ഞു. ബാഹ്യ ഇടപെടലുകളാണ് പലപ്പോഴും ക്യാമ്പസുകളെ കൊലക്കളമാക്കുന്നത്. മാതൃ പാർട്ടിയുടെ രാഷ്ട്രീയ ലാഭത്തിനല്ല വിദ്യാർഥി സമൂഹത്തിന്റെ ക്ഷേമത്തിനാകണം കലാലയ രാഷ്ട്രീയം. സൗഹൃദങ്ങളുടെയും സംവാദങ്ങളുടെയും വേദിയാകേണ്ട ക്യാമ്പസുകളെ കലാപ ഭൂമിയാക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.


TAGS :

Next Story