Quantcast

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; പ്രഖ്യാപനം വൈകിട്ട് മൂന്നിന്

4,27,021 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷഫലം കാത്തിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2025-05-09 04:27:36.0

Published:

9 May 2025 7:34 AM IST

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; പ്രഖ്യാപനം വൈകിട്ട് മൂന്നിന്
X

തിരുവന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. തിരുവനന്തപുരത്ത് പിആർഡി ചേംബറിൽ വർത്താസമ്മേളനം നടത്തിയാണ് ഫലം പ്രഖ്യാപിക്കുക.

പൊതുവിദ്യാഭ്യാസ ഡയറക്‌ടർ അടക്കമുള്ള ഉദ്യോഗസ്ഥരും വാർത്താസമേളനത്തിൽ പങ്കെടുക്കും.. 4,27,021 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷഫലം കാത്തിരിക്കുന്നത്. സംസ്ഥാനത്ത് 2,964 കേന്ദ്രങ്ങളും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളും ഗള്‍ഫിൽ ഏഴ് കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടന്നത്. വൈകിട്ട് നാലു മണി മുതൽ പിആര്‍ഡി ലൈവ് (PRD LIVE) മൊബൈൽ ആപ്പിലും വെബ്സൈറ്റുകളിലും ഫലം അറിയാനാകും .

ഈ വെബ് സൈറ്റുകളിലും പരീക്ഷാഫലം അറിയാം....

https://pareekshabhavan.kerala.gov.in

www.prd.kerala.gov.in

https://sslcexam.kerala.gov.in

www.results.kite.kerala.gov.in

https://examresults.kerala.gov.in

https://kbpe.kerala.gov.in

https://results.digilocker.kerala.gov.in

TAGS :

Next Story