എസ്എസ്എൽസി പരീക്ഷാഫലം മണിക്കൂറുകൾക്കകം: ഈ വെബ്‍സൈറ്റുകളിലൂടെ ഫലമറിയാം
വൈകിട്ട് മൂന്ന് മണിക്ക് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്

തിുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. വൈകിട്ട് നാലു മണി മുതൽ പിആര്‍ഡി ലൈവ് (PRD LIVE) മൊബൈൽ ആപ്പിൽ ഫലം അറിയാനാകും. പിആര്‍ഡി ആപ്പിന് പുറമെ ഈ വെബ് സൈറ്റുകളിലും പരീക്ഷാഫലം അറിയാം.
1. https://pareekshabhavan.kerala.gov.in/
3. https://results.digilocker.kerala.gov.in
4. https://sslcexam.kerala.gov.in
6. https://results.kerala.gov.in
7. https://examresults.kerala.gov.in
8. https://results.kite.kerala.gov.ഇൻ
ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപയേഡ്), എഎച്ച്എസ്എൽസി ഫലവും ഇന്ന് പ്രഖ്യാപിക്കും. ടിഎച്ച്എസ്എൽസി റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എസ്എസ്എൽസി (എച്ച്ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി(എച്ച്ഐ) റിസൾട്ട് http://thslchiexam.kerala.gov.in ലും എഎച്ച്എസ്എൽസി റിസൾട്ട് http://ahslcexam.kerala.gov.in ലും എന്ന വെബ്സൈറ്റിലും ലഭിക്കും.
സംസ്ഥാനത്തെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളും ഗള്‍ഫിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27,021വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതിയത്. 4,27,000 വിദ്യാർഥികളായിരുന്നു കഴിഞ്ഞ വര്‍ഷം പരീക്ഷ എഴുതിയിരുന്നത്. 99.69 ആയിരുന്നു വിജയ ശതമാനം.
Adjust Story Font
16

