Quantcast

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ മാർച്ച് മൂന്ന് മുതൽ

മെയ് മൂന്നാംവാരത്തിൽ ഫലപ്രഖ്യാപനം നടത്തും.

MediaOne Logo

Web Desk

  • Updated:

    2024-11-01 10:48:19.0

Published:

1 Nov 2024 4:08 PM IST

UAE schools achieve great success in Kerala Syllabus Plus Two
X

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. രണ്ട് പരീക്ഷയും മാർച്ച് മൂന്ന് മുതൽ 26 വരെ നടക്കും. എസ്എസ്എൽസി പരീക്ഷക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ നടക്കും.

മൂല്യനിർണയ ക്യാമ്പ് ഏപ്രിൽ എട്ടിന് തുടങ്ങും. മെയ് മൂന്നാംവാരത്തിൽ ഫലപ്രഖ്യാപനം നടത്തും. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. എസ്എസ്എൽസി പരീക്ഷ രാവിലെയും ഹയർ സെക്കൻഡറി പരീക്ഷ ഉച്ചക്ക് ശേഷവുമാണ് നടക്കുക.

TAGS :

Next Story