ചീഞ്ഞുനാറുന്ന ഇറച്ചി; വന്ദേ ഭാരതിലടക്കം പാഴ്‌സൽ; കടവന്ത്രയിലെ കരാറിലെടുത്ത റെയിൽവെ കാന്റീനിൽ പഴകിയ ഭക്ഷണം പിടികൂടി
ബ്രന്ദാവൻ ഫുഡ് പ്രോഡക്ട്സിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്

കൊച്ചി: എറണാകുളം കടവന്ത്രയിൽ സ്വകാര്യ വ്യക്തി കരാറിൽ എടുത്ത റെയിൽവേയുടെ കാന്റീനിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. വന്ദേഭാരതിലെ യാത്രാക്കാർക്ക് വിതരണം ചെയ്യാൻ ഭക്ഷണം സൂക്ഷിച്ചിരുന്ന ബ്രന്ദാവൻ ഫുഡ് പ്രോഡക്ട്സിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.സ്ഥലത്ത് ആരോഗ്യ വിഭാഗത്തിന്റെ പരിശോധന തുടരുകയാണ്.
ലൈസൻസിന് അപേക്ഷ തരാതെയാണ് സ്ഥാപനം തുടങ്ങിയതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മീഡിയവണിനോട് പറഞ്ഞു. കെട്ടിടം വാടകക്കെടുത്ത് സ്ഥാപനം തുടങ്ങിയത്. മലിനജലം തോട്ടിലേക്ക് ഒഴുക്കിയതടക്കമുള്ള നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.നോട്ടീസ് നല്‍കിയപ്പോള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നു. ലൈസന്‍സ് എടുക്കാമെന്ന് അറിയിച്ചതിന് ശേഷമാണ് വീണ്ടും സമയം നീട്ടി നല്‍കിയത്. എന്നാല്‍ കാലവധി കഴിഞ്ഞ ഇറച്ചികളും മുട്ടകളും ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥ പറഞ്ഞു.
Adjust Story Font
16

