Quantcast

സംസ്ഥാന ബജറ്റ്; ആശാവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും 1000 രൂപ വർധനവ്

സ്‌കൂൾ പാചകത്തൊഴിലാളികളുടെ വേതനത്തിലും വർധനവുണ്ട്

MediaOne Logo

Web Desk

  • Updated:

    2026-01-29 06:09:10.0

Published:

29 Jan 2026 9:22 AM IST

സംസ്ഥാന ബജറ്റ്; ആശാവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും 1000 രൂപ വർധനവ്
X

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ക്ഷേമ പെൻഷനായി 14,500 കോടി രൂപ വകയിരുത്തി. അങ്കണവാടി ജീവനക്കാർക്ക് 1000 രൂപയും ഹെൽപർമാർക്ക് 500 രൂപയും വർധിപ്പിച്ചു. ആശാവർക്കർമാർക്കുള്ള ഓണറേറിയം 1000 രൂപ വർധിപ്പിച്ചു. സ്‌കൂൾ പാചകത്തൊഴിലാളികളുടെ വേതനത്തിലും വർധനവുണ്ട്. ദിവസവേതനം 25 രൂപ വർധിപ്പിക്കും. സ്ത്രീ സുരക്ഷാ പദ്ധതിക്കായി 3720 കോടി രൂപ വകയിരുത്തി. സാക്ഷരത പ്രേരക്മാർക്ക് 1000 രൂപയും കൂട്ടി. നികുതിയേതര വരുമാനത്തിലും വർധനവ്.

തൊഴിൽ ഉറപ്പ് പദ്ധതിക്കായി 1000 കോടി രൂപ അധികമായി വകയിരുത്തും. രണ്ടാം ക്ലാസ് മുതൽ 12 വരെയുള്ള വിദ്യാർഥികൾക്ക് അപകട ഇൻഷുറൻസ് ഇനത്തിൽ 12 കോടി, സാംസ്‌കാരിക, മത സൗഹാർദ്ദ ചരിത്രം അടയാളപ്പെടുത്താൻ 10 കോടി, ഷീ വർക്കേഴ്സ് സ്പേയിസിന് 20 കോടി, നേറ്റിവിറ്റി കാർഡിനായി 20 കോടി രൂപ എന്നിവ വകയിരുത്തി. ഇതിനുപുറമെ ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം അനുവദിച്ചു. അതിവേഗ റെയിൽപാത പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിനായി 100 കോടി രൂപ വകയിരുത്തി. നാലു ഘട്ടങ്ങളിലായി ആർആർടിഎസ് അതിവേഗ പാത നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നഗര മെട്രോകളെ ബന്ധിപ്പിക്കുമെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

കാരുണ്യ പദ്ധതിക്കായി 604.5 കോടി രൂപ ഇതുവരെ സർക്കാർ നൽകിയതായി മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾക്ക് അധികമായി 754.6 കോടി രൂപ കൂടി നൽകും. ലോക്കൽ ഫിനാൻസ് ബോർഡ് രൂപീകരിക്കും. മുൻസിപ്പൽ ബോണ്ടുകൾ പ്രഖ്യാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി കൊടുക്കുമെന്നും തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഓണറേറിയം വർധനവ് ഏപ്രിൽ മുതൽ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഐടി മേഖയ്ക്കായുള്ള തുക 548 കോടി രൂപയായി വർധിപ്പിച്ചു. കയർ മേഖലയുടേത് 110.6 കോടി രൂപയായും സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസ് വികസനത്തിനായി 10 കോടിയും വകയിരുത്തിയിട്ടുണ്ട്. കേര പദ്ധതിക്ക് 100 കോടി രൂപയും, നെല്ല് സംഭരണത്തിനായുള്ള പുതിയ പദ്ധതിക്കായി 150 കോടി രൂപയുമാണ് വകയിരുത്തിയത്. കാർഷിക സർവകലാശാലയ്ക്ക് 72 കോടി, സമഗ്ര പച്ചക്കറി വികസത്തിന് 78.45 കോടി, നാളികേര വികസനത്തിന് 73 കോടി, വിള ഇൻഷുറൻസ് പദ്ധതിക്ക് 33.46 കോടി, പഴവർഗങ്ങൾ, പൂക്കൾ വികസനത്തിന് 20.92 കോടി, മണ്ണിന്റെ ആരോഗ്യ പരിപാലനത്തിന് 31.15 കോടി എന്നിങ്ങനെയാണ് കാർഷിക മേഖലയ്ക്കായി വകയിരുത്തിയിട്ടുള്ളത്.

കെ.ഫോൺ പദ്ധതിക്കായി 112.44 കോടി, കശുവണ്ടി മേഖലക്ക് 56 കോടി, പരമ്പരാഗത വ്യവസായത്തിന് 242.34 കോടി, വിഴിഞ്ഞം പദ്ധതി വ്യവസായ ലോജിസ്റ്റിക്ക് 17 കോടി, ചെറുകിട വ്യവസായത്തിന് 39.45 കോടി, ഊർജ മേഖലക്ക് 1309.94 കോടി, ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് 2.5 കോടി, പുനർഗേഹം പദ്ധതിക്ക് 64.2 കോടി രൂപ, കുട്ടനാട് പാക്കേജിന് 75 കോടി, കാസർകോട് പാക്കേജ് 80 കോടി, വയനാട് പാക്കേജ് 50 കോടി, കുട്ടനാട് പാക്കേജ് 75 കോടി, ശബരിമല മാസ്റ്റർ പ്ലാൻ 30 കോടി, ക്ലീൻ പമ്പ 30 കോടി എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്.



TAGS :

Next Story