സംസ്ഥാന ബജറ്റ്; ജനക്ഷേമപരമായ പദ്ധതികൾ ഉണ്ടാകുമെന്ന് കെ.എൻ ബാലഗോപാൽ
ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുന്നതിൽ പോസറ്റീവ് നിലപാടാണെന്നും ബാലഗോപാൽ പറഞ്ഞു
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റിൽ ജനക്ഷേമപരവും ജനോപകാരപ്രദവുമായ പദ്ധതികൾ ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. മാജിക് ഒന്നും കരുതിവയ്ക്കുന്നില്ലെന്നും എന്നാൽ കേരളത്തിന് താത്പര്യമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
കേരളത്തോട് രാഷ്ട്രീയപരമായ വിവേചനമാണ് കേന്ദ്രം കാണിക്കുന്നത്. കേരളം കേന്ദ്ര നയം അംഗീകരിക്കാത്തതിലെ ശ്വാസംമുട്ടിക്കലാണ് നടക്കുന്നത്. റവന്യൂ വരുമാനത്തിൻ്റെ 75 ശതമാനവും കേരളം തന്നത്താനെ ഉണ്ടാക്കുന്നതാണ്. പല വേർതിരിവുകളും കേരളത്തോടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തനത് വരുമാനം വർദ്ധിപ്പിക്കുന്നതിൽ പരിമിതിയുണ്ട്. പക്ഷെ ബിസിനസ് വർധിച്ചു. മദ്യത്തിന് ബജറ്റിൽ വില കൂടാൻ സാധ്യതയില്ല. ഉള്ളത് വച്ച് പരമാവധി കാര്യങ്ങൾ ചെയ്യും. ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുന്നതിൽ പോസറ്റീവ് നിലപാടാണെന്നും കെ. എൻ ബാലഗോപാൽ
Adjust Story Font
16

