Quantcast

സംസ്ഥാന ബജറ്റ്; പൊതുചർച്ച ഇന്നും നിയമസഭയിൽ തുടരും

നാളെ ചർച്ചയ്ക്കുള്ള മറുപടിക്കൊപ്പം പുതിയ പ്രഖ്യാപനങ്ങളും ഉണ്ടാകും

MediaOne Logo

Web Desk

  • Updated:

    2026-02-03 02:16:50.0

Published:

3 Feb 2026 6:30 AM IST

സംസ്ഥാന ബജറ്റ്; പൊതുചർച്ച ഇന്നും നിയമസഭയിൽ തുടരും
X

തിരുവനന്തപുരം: ബജറ്റിൻമേലുള്ള പൊതുചർച്ച ഇന്നും നിയമസഭയിൽ തുടരും. നാളെ ചർച്ചയ്ക്കുള്ള മറുപടിക്കൊപ്പം പുതിയ പ്രഖ്യാപനങ്ങളും ഉണ്ടാകും. പറമ്പിക്കുളം ആളിയാർ ജലവൈദ്യുത പദ്ധതി വഴി സംസ്ഥാനത്തിന് കിട്ടേണ്ട ജലം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ശ്രദ്ധ ക്ഷണിക്കൽ സഭയിൽ വരുന്നുണ്ട്.

കോഴിക്കോട് വയനാട് തുരങ്കപാത ,പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചത് അടക്കമുള്ള വിഷയങ്ങൾ ചോദ്യോത്തരയിൽ ഉയർന്നു വരും. ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രണ്ടു പ്രതിപക്ഷ എംഎൽഎമാരുടെ സത്യഗ്രഹസമരം സഭാ കവാടത്തിൽ നടക്കുന്നുണ്ട്.

അതേസമയം കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ച അവഗണനയിൽ പ്രതിഷേധിച്ച് സിപിഎം ഇന്ന് കരിദിനമായി ആചരിക്കും. ഇന്ത്യയുടെ ഭൂപടത്തിൽ കേരളം ഇല്ലെന്ന രീതിയിലുള്ള ബജറ്റ് ആണ് അവതരിപ്പിച്ചത്.

കേരളം ദീർഘകാലമായി ആവശ്യപ്പെടുന്ന ഒരു പദ്ധതി പോലും അനുവദിച്ചില്ലെന്നും സിപിഎം ആരോപിക്കുന്നു. സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തി പ്രതിഷേധിക്കും. കേന്ദ്ര അവഗണനയ്ക്കും ജനദ്രോഹ ബജറ്റിനും എതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നുണ്ട്.



TAGS :

Next Story