Quantcast

സർക്കാരിന്റെ വികസന സദസുകൾക്ക് ഇന്ന് തുടക്കം

നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

MediaOne Logo

Web Desk

  • Updated:

    2025-09-22 02:26:39.0

Published:

22 Sept 2025 6:25 AM IST

State government development meetings begin today
X

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ സംഘടിപ്പിക്കുന്ന വികസന സദസുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

മന്ത്രിമാരായ എം.ബി രാജേഷ്, വി. ശിവൻകുട്ടി, ജി.ആർ അനിൽ പങ്കെടുക്കും. ഇന്ന് മുതൽ ഒക്ടോബര്‍ 20 വരെയാണ് വികസന സദസുകള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്റെയും തദ്ദേസ്ഥാപനങ്ങളുടേയും വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിനായുള്ള നിർദേശങ്ങൾ സ്വരൂപിക്കാനുമാണ് വികസന സദസ് സംഘടപ്പിക്കുന്നതെന്നാണ് സർക്കാർ വാദം.

തദ്ദേശ സ്വയംഭരണ വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പുമാണ്‌ പരിപാടിയുടെ സംഘാടകർ. അതേസമയം, പരിപാടി ബഹിഷ്കരിക്കാനാണ് പ്രതിപക്ഷ തീരുമാനം. വികസന സദസിലൂടെ രാഷ്ട്രീയ പ്രചാരണം നടത്താനാണ് സര്‍ക്കാരിന്റെ ശ്രമമെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്.

TAGS :

Next Story