Quantcast

നവകേരള സർവേയ്ക്ക് ചെലവ് 13 കോടി രൂപ; സുപ്രീംകോടതിയിൽ കണക്ക് നൽകി സംസ്ഥാന സർക്കാർ

ബ്രോഷറിന് 5.54 കോടി രൂപ ചെലവ്

MediaOne Logo

Web Desk

  • Updated:

    2026-04-12 13:50:24.0

Published:

12 April 2026 7:10 PM IST

നവകേരള സർവേയ്ക്ക് ചെലവ് 13 കോടി രൂപ; സുപ്രീംകോടതിയിൽ കണക്ക് നൽകി സംസ്ഥാന സർക്കാർ
X

ന്യൂഡൽഹി: നവകേരള സർവേയുടെ കണക്ക് സുപ്രിംകോടതിയിൽ നൽകി സംസ്ഥാന സർക്കാർ. സർവേക്കായി അനുവദിച്ച 20 കോടിയിൽ ഇതുവരെ ചെലവായത് 13.04 കോടി രൂപ.

ബ്രോഷറിന് 5.54 കോടി, കത്തിന് ഒരു കോടി, വോളണ്ടിയർമാരുടെ യാത്രയ്ക്ക് 1.45 കോടി എന്നിങ്ങനെയാണ് ചെലവ്. സർക്കാരുകളുടെയും പത്തുവർഷത്തെ ഭരണത്തെ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം അറിയാൻ വേണ്ടിയാണ് നവ കേരള സർവ്വേ നടത്താൻ തീരുമാനിച്ചത്. പാർട്ടി മിഷനറി ആകെ ചലിപ്പിച്ച് ഇത് വേഗത്തിൽ പൂർത്തീകരിക്കാം എന്നായിരുന്നു സർക്കാരിൻ്റെ പ്രതീക്ഷ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സർവേ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

20 കോടിയോളം രൂപയാണ് ചെലവായി കണക്കാക്കിയത്. സര്‍ക്കാര്‍ എങ്ങനെയുണ്ട്, എന്തെല്ലാം കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളാണ് ഇനി വേണ്ടത്, സര്‍ക്കാര്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അറിഞ്ഞിരുന്നോ തുടങ്ങിയവയായിരുന്നു ചോദ്യങ്ങള്‍.

TAGS :

Next Story