Quantcast

സംസ്ഥാന ദൃശ്യമാധ്യ പുരസ്‌കാരം മീഡിയവണിന്; പ്രത്യേക ജൂറി പരാമര്‍ശം ദൃശ്യ പുതിയേടത്തിന്

ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് പി.ആര്‍.ഡി സ്‌പെഷ്യല്‍ സെക്രട്ടറിയും ഡയറക്ടറുമായ ടി.വി സുഭാഷ് അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2026-01-28 13:36:00.0

Published:

28 Jan 2026 5:39 PM IST

സംസ്ഥാന ദൃശ്യമാധ്യ പുരസ്‌കാരം മീഡിയവണിന്; പ്രത്യേക ജൂറി പരാമര്‍ശം ദൃശ്യ പുതിയേടത്തിന്
X

തിരുവനന്തപുരം: സംസ്ഥാന ദൃശ്യമാധ്യമ പുരസ്‌കാരം മീഡിയവണിന്. ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ദൃശ്യ പുതിയേടത്തിനാണ് പ്രത്യേക ജൂറി പരാമര്‍ശം. പ്രസവശേഷം കുഞ്ഞുങ്ങള്‍ക്ക് പാല്‍ നല്‍കാനാവാതെ നിസ്സഹായരായ അമ്മമാര്‍ക്കായി 14 ലിറ്ററിലധികം മുലപ്പാല്‍ നല്‍കിയ ബാലുശ്ശേരി സ്വദേശി രശ്മിയെ കുറിച്ചുള്ള സ്റ്റോറിയാണ് അവാര്‍ഡിനര്‍ഹമായത്.

15000 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കാര്‍ട്ടൂണ്‍ വിഭാഗത്തില്‍ മാധ്യമം ദിനപ്പത്രത്തിലെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് വി.ആര്‍ രാഗേഷിനാണ് അവാര്‍ഡ്‌.

ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് പി.ആര്‍.ഡി സ്‌പെഷ്യല്‍ സെക്രട്ടറിയും ഡയറക്ടറുമായ ടി.വി സുഭാഷ് അറിയിച്ചു.


TAGS :

Next Story