കണ്ണൂരോ തൃശ്ശൂരോ?; കലാപൂരത്തിന് ഇന്ന് കൊടിയിറക്കം, മുഖ്യാതിഥിയായി മോഹൻലാല്‍
സ്വർണക്കപ്പിനായി കണ്ണൂരും തൃശ്ശൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്

തൃശൂര്‍: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ ഇന്ന് കൊടിയിറങ്ങും.സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ മുഖ്യാതിഥിയാകും.64–ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മോഹൻലാൽ ആണ് സമ്മാനിക്കുക.
സ്വർണക്കപ്പിനായി കണ്ണൂരും തൃശ്ശൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.ഇനി എട്ട് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.നിലവിൽ 985 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.രണ്ടാം സ്ഥാനത്ത് 978 പോയിന്റുമായി തൃശൂരും തൊട്ടുപിന്നിൽ. 977 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്. കോഴിക്കോട്(946), കൊല്ലം (917),മലപ്പുറം (915) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നില.
അഞ്ച് ദിവസം 25 വേദികളിലായി നടക്കുന്ന കലാമത്സരങ്ങളിൽ 15,000 പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. പൂക്കളുടെ പേരു നൽകിയ 25 വേദികളിലായാണു മത്സരങ്ങൾ നടന്നത്.
Adjust Story Font
16

