Quantcast

മുഖ്യാതിഥിയായി മമ്മൂട്ടി; സ്വർണ്ണക്കപ്പ് ഉയർത്താൻ കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച്

കോഴിക്കോടും കണ്ണൂരും തമ്മിൽ രണ്ട് പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്

MediaOne Logo

Web Desk

  • Updated:

    2024-01-08 10:45:59.0

Published:

8 Jan 2024 3:27 PM IST

school kalolsavam
X

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വർണ്ണക്കപ്പ് ജേതാക്കളെ കണ്ടെത്താനുള്ള മത്സരം ഫോട്ടോ ഫിനിഷിലേക്ക്. കോഴിക്കോടും കണ്ണൂരും തമ്മിൽ രണ്ട് പോയിന്റ് വ്യത്യാസം മാത്രമാണുള്ളത് . ഇനി അറിയാൻ ബാക്കിയുള്ളത് 5 ഇനങ്ങളുടെ ഫലമാണ്. വൈകിട്ട് 4.30 ന് ആണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥി ആകും.

939പോയിന്റുമായി കണ്ണൂരാണ് മുന്നിൽ. മൂന്ന് പോയിന്റ് വ്യത്യാസത്തിൽ കോഴിക്കോട് തൊട്ടുപിന്നിൽ തന്നെയുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ കണ്ണൂരിന്റെ അപ്പീൽ പരിഗണിച്ചതോടെയാണ് പോയിന്റ് നില മാറിയത്. വഞ്ചിപ്പാട്ടിന്റെ ഫലം കൂടി പുറത്തുവരുന്നതോടെ സ്വർണക്കപ്പ് ഉയർത്തുന്നത് ആരെന്ന് അറിയാം. രാവിലെ 9.30ന് ആരംഭിച്ച മത്സരങ്ങൾ ഉച്ചയോടെ അവസാനിക്കും. വൈകിട്ട് 4.30നാണ് സമാപന സമ്മേളനം.

TAGS :

Next Story