Quantcast

സംസ്ഥാന ട്രാന്‍സ്ജന്‍ഡര്‍ കലോത്സവത്തിന് കോഴിക്കോട് തുടക്കം

കലാസാംസ്‌കാരിക മേഖലകളില്‍ ട്രാന്‍സ് സമൂഹത്തിന്റെ പങ്കാളിത്തം വര്‍ധിപ്പിക്കുകയാണ് കലോത്സവത്തിന്റെ ലക്ഷ്യം

MediaOne Logo

Web Desk

  • Published:

    22 Aug 2025 9:54 AM IST

സംസ്ഥാന ട്രാന്‍സ്ജന്‍ഡര്‍ കലോത്സവത്തിന് കോഴിക്കോട് തുടക്കം
X

കോഴിക്കോട്: സംസ്ഥാന ട്രാന്‍സ്ജന്‍ഡര്‍ കലോത്സവത്തിന് കോഴിക്കോട് തുടക്കമായി. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട പ്രത്യേക ഫിലിം ഫെസ്റ്റിവലും സംഘടിപ്പിച്ചു.

IRO TRAFFE എന്ന പേരില്‍ ഉള്ള ഫിലിം ഫെസ്റ്റിവലോടെയാണ് ട്രാന്‍സ്ജന്‍ഡര്‍ കലോത്സവത്തിന് തുടക്കമായത്. ട്രാന്‍സ് വ്യക്തികള്‍ ഭാഗമായ 10 സിനിമകളുടെ പ്രദര്‍ശനം കൈരളി ശ്രീ തിയേറ്ററില്‍ നടന്നു. മന്ത്രി ആര്‍ ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായ ട്രാന്‍സ് വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

കലാസാംസ്‌കാരിക മേഖലകളില്‍ ട്രാന്‍സ് സമൂഹത്തിന്റെ പങ്കാളിത്തം വര്‍ധിപ്പിക്കുകയാണ് കലോത്സവത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ കലോത്സവത്തിനെത്തും. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന കലോത്സവം നാളെ സമാപിക്കും.

മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ് ജെന്‍ഡര്‍ കാറ്റഗറിയില്‍ മികച്ച അഭിനയത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നേഹയും കലോത്സവത്തിന് എത്തി. നേഹയെ കുറിച്ച് ഈ വര്‍ഷത്തെ എട്ടാം ക്ലാസ്സ് പാഠപുസ്തകത്തിലും പഠിക്കാനുണ്ട്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന കലോത്സവം നാളെ സമാപിക്കും.

TAGS :

Next Story