Quantcast

ആലുവയില്‍ 14കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍; കേസെടുത്തത് അമ്മയുടെ പരാതിയില്‍

കുട്ടിയെ ഒരു വർഷത്തോളമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് കണ്ടെത്തി

MediaOne Logo

Web Desk

  • Published:

    1 Jun 2025 10:14 AM IST

ആലുവയില്‍ 14കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍; കേസെടുത്തത് അമ്മയുടെ പരാതിയില്‍
X

ആലുവ: എറണാകുളം ആലുവയിൽ 14കാരിയെ ക്രൂരമായി പീഡനത്തിനിരയാക്കി രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുട്ടിയെ ഒരു വർഷത്തോളമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് കണ്ടെത്തൽ.കുട്ടിയുടെ അമ്മ റൂറൽ എസ് പി ക്ക്‌ നൽകിയ പരാതിയിലാണ് ആലുവ പൊലീസ് പോക്സോ കേസെടുത്തത്.

പിതാവ് ഉപേക്ഷിച്ച് പോയതിന് ശേഷം രണ്ടാനച്ഛനോടൊപ്പമാണ് അമ്മയും കുട്ടിയും കഴിഞ്ഞിരുന്നത്. ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് സംശയം തോന്നിയ അമ്മയുടെ ബന്ധുവാണ് ഇക്കാര്യം ആദ്യം അമ്മയോട് ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് മകളോട് ചോദിച്ചപ്പോഴാണ് ഒരുവര്‍ഷത്തോളമായി പീഡനത്തിനിരയായ വിവരം കുട്ടി അമ്മയോട് പറയുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അമ്മ പരാതി നല്‍കുന്നത്. സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറാണ് പ്രതിയെന്ന് പൊലീസ് പറയുന്നു.

TAGS :

Next Story