വടകരയില്‍ എസ്എന്‍ഡിപി യൂണിയന്‍ മുന്‍ പ്രസിഡന്റിന്റെ വീടിന് നേരെ കല്ലേറ്
കുറുമ്പയില്‍ സ്വദേശി ദാമോദരന്റെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്

കോഴിക്കോട്:വടകരയില്‍ എസ്എന്‍ഡിപി യൂണിയന്‍ മുന്‍ പ്രസിഡന്റിന്റെ വീടിന് നേരെ കല്ലേറ്. കുറുമ്പയില്‍ സ്വദേശി ദാമോദരന്റെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്. വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു.
ഇന്ന് പുലര്‍ച്ചയോടെയാണ് വീടിന് നേരെ കല്ലേറ് ഉണ്ടായത്. വടകര പൊലീസ് സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു. കല്ലെറിഞ്ഞവരെക്കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചു. ഉടന്‍ കണ്ടെത്തും എന്നാണ് വിവരം.
Next Story
Adjust Story Font
16

