Quantcast

'സുംനഫ്താഖ് ഫ്‌ളാവേൽ നൂൺ ഖരസിനോവ്'; കല്യാണക്കത്തിലെ വൈറൽ പേരിന് പിന്നിലെ കഥ

കോഴിക്കോട് തിരുവങ്ങൂർ സ്വദേശിയായ സുരേന്ദ്രൻ മൂന്ന് മക്കൾക്കും നൽകിയത് വ്യത്യസ്തമായ പേരുകളാണ്.

MediaOne Logo

Web Desk

  • Updated:

    2023-11-20 07:47:02.0

Published:

20 Nov 2023 1:15 PM IST

The story behind the virul name in marriage letter
X

കോഴിക്കോട്: ഒരു കല്യാണക്കത്തിലെ വരന്റെ പേര് കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. 'സുംനഫ്താഖ് ഫ്‌ളാവേൽ നൂൺ ഖരസിനോവ്' എന്ന കോഴിക്കോട് തിരുവങ്ങൂർ സ്വദേശിയുടെ പേരാണ് ചർച്ചയായത്. ഇങ്ങനെയൊരു കടുകട്ടി പേരിന്റെ പിന്നിലെ കഥയെന്താണ് എന്നറിയാനായിരുന്നു എല്ലാവർക്കും കൗതുകം. കല്യാണക്കത്തിലെ ഫോൺ നമ്പറിൽ നേരിട്ട് വിളിച്ചാണ് പലരും സംശയം തീർത്തത്.

തിരുവങ്ങൂർ സ്വദേശിയായ സുരേന്ദ്രൻ തന്റെ മൂന്നു മക്കൾക്കും നൽകിയത് ഇതുപോലുള്ള പേരുകളാണ്. മൂത്ത മകൻ സുംതാഖ് ജയ്‌സിൻ ദൃഷ്‌നോവ്, രണ്ടാമത്തെയാൾ സുംഷിതാഖ് ലിയോ ഫർദ് ജിഷ്‌ണോവ്, മൂത്തമത്തെയാളാണ് സുംനഫ്താഖ് ഫ്‌ളാവേൽ നൂൺ ഖരസിനോവ്.



മാതാപിതാക്കളുടെ പേരിന്റെ ആദ്യ അക്ഷരങ്ങളും മറ്റു ചില ഇഷ്ടപ്പെട്ട പേരുകളും ചേർത്താണ് മക്കൾക്ക് പേരിട്ടതെന്ന് സുരേന്ദ്രൻ പറയുന്നു. പേരുകൾ ശ്രദ്ധിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് സുംനഫ്താഖ് പറഞ്ഞു.

TAGS :

Next Story