കിടപ്പുരോഗിയെ കടിച്ച് തെരുവുനായ; നായയെ തല്ലിക്കൊന്ന് നാട്ടുകാര്‍
വടക്കഞ്ചേരി പുളിയമ്പറമ്പ് സ്വദേശി വിശാലത്തിനാണ് ഗുരുതരമായി പരിക്കേറ്റത്

Photo: Special arrangement
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ തെരുവുനായയുടെ ആക്രമണം. തെരുവുനായയുടെ കടിയേറ്റ് കിടപ്പുരോഗിക്ക് ഗുരുതരമായ പരിക്ക്. വടക്കഞ്ചേരി പുളിയമ്പറമ്പ് വിശാലം(55)നാണ് പരിക്കേറ്റത്.
കിടപ്പുരോഗിയായ വിശാലം വീടിന്റെ മുമ്പിലെ ചായ്പ്പിൽ കട്ടിലിൽ കിടക്കുകയായിരുന്നു. ഈ സമയത്ത് പുറത്ത് നിന്ന് ഓടിയെത്തിയ നായ കയ്യിൽ കടിക്കുകയായിരുന്നു. ആക്രമണത്തിൽ കൈക്ക് ഗുരുതരമായ പരിക്കേറ്റു. ഇവരെ ആലത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമിച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നു. വിശാലത്തിനെ പരിക്കേൽപിച്ച നായ പ്രദേശത്തെ മറ്റ് പലരെയും കടിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ഇവർ പ്രതികരിച്ചു.
നായയുടെ ജഡം മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നായയ്ക്ക് പേവിഷബാധയുണ്ടോയെന്ന് പരിശോധിക്കും.
Next Story
Adjust Story Font
16

