തെരുവ് നായ ശല്യത്തിൽ വീർപ്പ് മുട്ടി കോഴിക്കോട് മെഡിക്കൽ കോളജ്; രാത്രിയിൽ ഭയമില്ലാതെ നടന്നു പോകാൻ കഴിയാത്ത അവസ്ഥ
രോഗികൾക്കും ജീവനക്കാർക്കും രാത്രിയിൽ ഭയമില്ലാതെ നടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്

കോഴിക്കോട്: തെരുവ് നായ ശല്യത്തിൽ വീർപ്പ് മുട്ടി കോഴിക്കോട് മെഡിക്കൽ കോളജ്. മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ നിരവധി സ്ഥലങ്ങളിലാണ് തെരുവ് നായകൾ തമ്പടിച്ചിട്ടുള്ളത്. രോഗികൾക്കും ജീവനക്കാർക്കും രാത്രിയിൽ ഭയമില്ലാതെ നടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്.
അത്യാഹിത വിഭാഗത്തിന് മുമ്പിലും വാർഡുകൾക്ക് മുമ്പിലും നിരവധി തെരുവ് നായകളാണ് കൂട്ടം കൂടി നിൽക്കുന്നത്. ഡ്യൂട്ടി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്ന ജീവനക്കാർക്കും ഹോസ്റ്റലിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾക്കും ഭയത്തോടെയല്ലാതെ യാത്ര ചെയ്യാനാകില്ല. കൂട്ടിരിപ്പുകാരും തെരുവ് നായ ശല്യത്തിൽ വീർപ്പ് മുട്ടുകയാണ്.
തെരുവ് നായകളെ നീക്കം ചെയ്യണമെന്ന സുപ്രീംകോടതിയുടെ പുതിയ ഉത്തരവുണ്ടായതിന് പിന്നാലെ ഇനിയെങ്കിലും അധികൃതരുടെ ഇടപെടലുണ്ടാകുമെന്നാണ് പ്രതീക്ഷ.
Next Story
Adjust Story Font
16

