Quantcast

വിഷം കൊടുത്തതാണെന്ന് സംശയം: തൃശൂരിൽ തെരുവുനായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി

ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവുനായ്ക്കളുടെ ജഡം കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    30 Sept 2022 8:01 AM IST

വിഷം കൊടുത്തതാണെന്ന് സംശയം: തൃശൂരിൽ തെരുവുനായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി
X

തൃശുർ ചാലക്കുടിയിൽ തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവുനായ്ക്കളുടെ ജഡം കണ്ടെത്തിയത്. വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയമുണ്ട്.

രണ്ട് നായ്ക്കളാണ് ചത്തിരിക്കുന്നത്. നായ്ക്കളുടെ ജഡത്തിന്റെ സമീപത്ത് നിന്ന് കേക്കിന്റെ കഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. തെരുവു നായ ശല്യം രൂക്ഷമായ പ്രദേശമാണ് ചാലക്കുടി എന്നത് കൊണ്ടു തന്നെ നായ്ക്കളെ വിഷം കൊടുത്ത് കൊന്നതാണോയെന്ന സംശയത്തിന് ബലമേറുകയാണ്. സംഭവസ്ഥലത്ത് പൊലീസെത്തി അന്വേഷണം നടത്തി.

മുമ്പും ഇത്തരത്തിൽ നായ്ക്കളെ കൊല ചെയ്യപ്പെട്ട രീതിയിൽ കണ്ടെത്തിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. നായ്ക്കളെ കൊല്ലുന്നതല്ല പ്രശ്‌നത്തിന് പരിഹാരമെന്നും നായ്ക്കളെ കൊല്ലുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അടക്കമുള്ളവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


TAGS :

Next Story