Quantcast

കൊല്ലം മരുത്തടി ക്ഷേത്രോത്സവത്തിനിടെ മദ്യപസംഘം ക്രൂരമായി മര്‍ദിച്ച വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍; രണ്ടുപേര്‍ പിടിയില്‍

ഹരികൃഷ്ണനെ തടി കൊണ്ട് തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു

MediaOne Logo

Web Desk

  • Published:

    4 March 2026 3:42 PM IST

കൊല്ലം മരുത്തടി ക്ഷേത്രോത്സവത്തിനിടെ മദ്യപസംഘം  ക്രൂരമായി മര്‍ദിച്ച വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍; രണ്ടുപേര്‍ പിടിയില്‍
X

കൊല്ലം: മരുത്തടി ക്ഷേത്രോത്സവത്തിനിടെ വിദ്യാർഥിക്ക് ക്രൂരമർദനം. കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനാണ് മർദനമേറ്റത്. മദ്യപസംഘമാണ് ഹരികൃഷ്ണനെ മർദിച്ചത്. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പരിക്കേറ്റ വിദ്യാർഥി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഹരികൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഹരികൃഷ്ണനെ തടി കൊണ്ട് തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. മദ്യപസംഘം പരിപാടിക്കിടെ ഹരികൃഷ്ണനുമായി പ്രശ്നമുണ്ടാക്കിയിരുന്നു. തുടർന്ന് സംഘം ചേർന്നെത്തി ക്രൂരമായി മർദിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ ഹരികൃഷ്ണൻ ഉടൻ ബോധരഹിതനായി വീണു. സംഭവത്തില്‍ രണ്ടുപേരെ ശക്തികുളങ്ങര പൊലീസ് പിടികൂടി.സുനില്‍,രതീഷ് എന്നിവരാണ് പിടിയിലായത്. ഇവരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ബാക്കി മൂന്ന് പേര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്ഥലത്ത് മദ്യപസംഘത്തിന്‍റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാരും പരാതിപ്പെടുന്നു. അടൂർ ഗവ. പോളിടെക്നിക്കിലെ വിദ്യാർഥിയാണ് പരിക്കേറ്റ ഹരികൃഷ്ണൻ.


TAGS :

Next Story