കാസർകോട് ഉപ്പളയിൽ സ്കൂൾ കായിക മത്സരത്തിനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
മംഗൽപാടി ജിബിഎൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി ഹസൻ റസയാണ് മരിച്ചത്

കാസർകോട്: കാസർകോട് ഉപ്പളയിൽ സ്കൂൾ കായിക മത്സരത്തിനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. മംഗൽപാടി ജിബിഎൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി ഹസൻ റസ (11) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ സ്‌കൂളിലെ കായിക മൽസരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം മംഗൽപാടി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഉത്തർപ്രദേശ് മുർഷിദാബാദ് സ്വദേശി ഇൽസാഫലിയുടെ മകനാണ്.
Next Story
Adjust Story Font
16

