Quantcast

വിദ്യാര്‍ഥിയുടെ മരണം; ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ നടപടി വേണമെന്ന് സി.പി.എം

ബാങ്കിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും ഗോപി കോട്ടമുറിക്കൽ

MediaOne Logo

ijas

  • Updated:

    2022-09-21 05:48:48.0

Published:

21 Sep 2022 5:47 AM GMT

വിദ്യാര്‍ഥിയുടെ മരണം; ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ നടപടി വേണമെന്ന് സി.പി.എം
X

കൊല്ലം: വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിൽ ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെങ്കിൽ നടപടി വേണമെന്ന് സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി. നടപടിക്രമങ്ങൾ ബാങ്ക് പരിശോധിച്ചോയെന്ന് ഉറപ്പ് വരുത്തണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് അംഗം ശിവശങ്കരപ്പിള്ള ആവശ്യപ്പെട്ടു.

അതിനിടെ കൊല്ലത്തെ അഭിരാമിയുടെ ആത്മഹത്യയിൽ എന്താണ് സംഭവിച്ചത് എന്നതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കേരള ബാങ്ക് ചെയർമാന്‍ ഗോപി കോട്ടമുറിക്കല്‍ വ്യക്തമാക്കി. ബാങ്കിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും ഗോപി കോട്ടമുറിക്കൽ പറഞ്ഞു.

വീട്ടിൽ ജപ്തിയുമായി ബന്ധപ്പെട്ട ബോർഡ് പതിപ്പിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. ശൂരനാട് സൗത്ത് അജി ഭവനിൽ അഭിരാമി(20) ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്ത വിദ്യാർഥിനിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. കേരള ബാങ്ക് പതാരം ബ്രാഞ്ചിൽനിന്നെടുത്ത വായ്പ മുടങ്ങിയതിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് ബാങ്ക് അധികൃതർ എത്തി നോട്ടിസ് പതിച്ചത്.

ചെങ്ങന്നൂർ ഇരമല്ലിക്കര ശ്രീ അയപ്പ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് അഭിരാമി. കോളജിൽനിന്ന് മടങ്ങി വൈകിട്ട് 4.30ന് വീട്ടിലെത്തിയപ്പോഴാണ് ജപ്തി നോട്ടിസ് കണ്ടത്. ഇതിനുപിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണു വിവരം. അഭിരാമിയുമായി ഇന്നലെ ബാങ്കിൽ പോയിരുന്നുവെന്ന് പിതാവ് അജി മീഡിയവണിനോട് പറഞ്ഞു. ജപ്തി ബോർഡ് കണ്ടതോടെ അപമാനിതയായെന്ന തോന്നലിലാണ് മകൾ ആത്മഹത്യ ചെയ്തതെന്നും അജി പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

TAGS :

Next Story