കോതമംഗലത്ത് കോളജ് ഹോസ്റ്റലിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു
എംഎ എഞ്ചിനീയറിങ് കോളജ് വിദ്യാർഥി ആയേഷ് ആണ് മരിച്ചത്

കൊച്ചി: കോതമംഗലത്ത് കോളജ് ഹോസ്റ്റലിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു. എംഎ എഞ്ചിനീയറിങ് കോളജ് വിദ്യാർഥി ആയേഷ് (20) ആണ് മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയാണ്. മൂന്നാംവർഷ ബി ടെക് വിദ്യാർഥിയാണ് ആയേഷ്.
ഇന്ന് വൈകുന്നേരമാണ് സംഭവം. കോതമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Next Story
Adjust Story Font
16

