വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; 'സ്‌കൂളിന് വീഴ്ച പറ്റി'; വി.ശിവൻകുട്ടി
അന്വേഷണ റിപ്പോർട്ടിന് ശേഷം നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം: തേവലക്കര സ്‌കൂളിലെ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്‌കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അന്വേഷണ റിപ്പോർട്ടിന് ശേഷം നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടി ഷെഡിന് മുകളിൽ കയറിയത് കുറ്റമായി കാണാൻ കഴിയില്ല. അതെല്ലാം കുട്ടികൾ ചെയ്യുന്നതാണ്. കെഎസ്ഇബി ഇടപെട്ടില്ലെങ്കിൽ ഇടപെടുന്നത് വരെ ബന്ധപ്പെടമായിരുന്നു. സർക്കുലറിൽ വൈദ്യുതി കമ്പി അപകടകരമായ സ്ഥിതിയിൽ ആണെങ്കിൽ കെഎസ്ഇബിയെ അറിയിക്കാൻ നിർദേശമുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. ഒരു കാരണവശാലും ഫിറ്റ്‌നസ് നൽകാൻ പാടില്ലായിരുന്നു. വിലയിരുത്തൽ നടത്തിയതിന്റെ വിശദവിവരങ്ങൾ ചോദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അധ്യാപകർക്കെതിരായ നടപടിയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വിശദ റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ വൈദ്യുതി വകുപ്പും വിദ്യാഭ്യാസ വകുപ്പും നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. മരണപ്പെട്ട് കുട്ടിയുടെ കുടുംബത്തിന് വിദ്യാഭ്യാസ വകുപ്പ് വീട് വെച്ചു നൽകുമെന്നും ശിവൻകുട്ടി പറഞ്ഞു.
കുട്ടി അവിടേക്ക് കയറരുതെന്ന രീതിയിൽ മന്ത്രി ചിഞ്ചുറാണിയുടെ പ്രതികരണത്തോട് യോജിപ്പില്ല. മകനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും കുട്ടികൾ പ്രായത്തിന് അനുസരിച്ച് കളിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
watch video:
Adjust Story Font
16

