Quantcast

കൊണ്ടോട്ടിയിൽ വിദ്യാർഥി മുങ്ങിമരിച്ചു

ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് കുട്ടിയെ കാണാതായത്

MediaOne Logo

Web Desk

  • Published:

    7 July 2022 11:42 AM IST

കൊണ്ടോട്ടിയിൽ വിദ്യാർഥി മുങ്ങിമരിച്ചു
X

മലപ്പുറം: കൊണ്ടോട്ടി പളളിക്കൽ ബസാറിൽ വിദ്യാർഥി മുങ്ങി മരിച്ചു. പുത്തൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് മിഖ്ദാദ് ആണ് മരിച്ചത്. പള്ളിക്കൽ ബസാർ രാമഞ്ചിറത്തോട്ടിൽ ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് കുട്ടിയെ കാണാതായത്.

രാത്രി വൈകിയും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്നാണ് വീട്ടുകാരും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചത്. പള്ളിക്കൽ ബസാർ രാമഞ്ചിറത്തോട്ടിൽ കുട്ടി കുളിക്കുന്നത് ചിലര്‍ കണ്ടിരുന്നു. കുട്ടിയുടെ ചെരിപ്പും ഈ തോട്ടിന് സമീപത്ത് നിന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പതിനൊന്നരയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.

TAGS :

Next Story