Quantcast

പാലക്കാട് ശിരുവാണി പുഴയിൽ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി വെള്ളത്തിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നെന്ന് അധ്യാപകരും വിദ്യാര്‍ഥികളും പറയുന്നു

MediaOne Logo

Web Desk

  • Updated:

    2023-05-11 14:52:03.0

Published:

11 May 2023 6:55 PM IST

Siruvani River, Palakkad, പാലക്കാട്, ശിരുവാണി പുഴ, മുങ്ങി മരണം
X

പാലക്കാട്: അട്ടപ്പാടി ശിരുവാണി പുഴയിൽ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മലപ്പുറം പൊന്നാനി അത്താണി സ്വദേശി അമീൻ മുഹമ്മദ് (19) ആണ് മരിച്ചത്. വളാഞ്ചേരി മജ്‍ലിസ് ആർട്സ് ആന്‍ഡ് സയൻസ് കോളജിലെ രണ്ടാം വർഷ ബികോം വിദ്യാര്‍ത്ഥിയാണ് അമീന്‍.

സ്കൂളിലെ പഠന യാത്രയുടെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ അട്ടപ്പാടിയില്‍ എത്തിയത്. കുളിക്കുന്നതിനിടെ വിദ്യാര്‍ഥി വെള്ളത്തിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നെന്ന് അധ്യാപകരും വിദ്യാര്‍ഥികളും പറയുന്നു. മൃതദേഹം അഗളി സാമൂഹിക ആരോഗ്യ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

TAGS :

Next Story