Quantcast

കോവിഡ് ബാധിക്കുമെന്ന പേടി; കൊല്ലത്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

സഹോദരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു വിശ്വകുമാർ.

MediaOne Logo

Web Desk

  • Published:

    29 Aug 2021 6:25 PM IST

കോവിഡ് ബാധിക്കുമെന്ന പേടി; കൊല്ലത്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
X

കോവിഡ് ഭീതിയിൽ വിദ്യാർഥി ജീവനൊടുക്കി. കൊല്ലം പുനലൂർ തൊളിക്കോട്ടാണ് സംഭവം. തൊളിക്കോട് സ്വദേശി സജികുമാർ-രാജി ദമ്പതികളുടെ മകൻ വിശ്വകുമാറാണ് (20) ആത്മഹത്യ ചെയ്തത്. ഇന്നലെ പുലർച്ചെയാണ് വിശ്വകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സഹോദരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു വിശ്വകുമാർ. ഇതിനിടയിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കോവിഡ് ഭീതി മൂലമാണ് ജീവനൊടുക്കുന്നതെന്ന് മൊബൈൽ ഫോണിൽ വിശ്വകുമാർ എഴുതിവച്ച കുറിപ്പ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

TAGS :

Next Story