Quantcast

നാലാം ക്ലാസ് വിദ്യാർഥിക്ക് സ്‌കൂൾ മുറ്റത്ത് വെച്ച് പാമ്പുകടിയേറ്റു; കടിച്ചത് അണലി

കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2022-06-02 07:50:20.0

Published:

2 Jun 2022 5:32 AM GMT

നാലാം ക്ലാസ് വിദ്യാർഥിക്ക് സ്‌കൂൾ മുറ്റത്ത് വെച്ച് പാമ്പുകടിയേറ്റു; കടിച്ചത് അണലി
X

തൃശ്ശൂർ: വടാക്കാഞ്ചേരിയിൽ നാലാം ക്ലാസ് വിദ്യാർഥിയെ പാമ്പു കടിച്ചു. വടക്കാഞ്ചേരി ആനപ്പറമ്പ് സ്‌കൂളിലെ വിദ്യാർഥി ആദേശ് അനിൽ കുമാറിനാണ് പാമ്പുകടിയേറ്റത്. ക്ലാസ്സ് മുറികൾ തത്കാലികമായി മാറ്റിയതിനാൽ ആനപ്പറമ്പ് ഗേൾസ് ഹൈസ്‌കൂളിലേക്ക് എത്തിയതായിരുന്നു കുട്ടി. സ്‌കൂൾ വാനിൽ നിന്ന് ഇറങ്ങിയ കുട്ടി അണലി കുഞ്ഞിന്റെ പുറത്ത് ചവിട്ടുകയായിരുന്നു. തൊലിപുറത്ത് മാത്രം കടിയേറ്റതിനാൽ അപകടം ഒഴിവായി.

കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. സ്‌കൂൾ പരിസരം വൃത്തിയാക്കുന്നതിൽ കാലതാമസം ഉണ്ടായെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.ഒരേക്കറിലധികമുള്ള സ്‌കൂൾ പരിസരം മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവ മാറ്റാൻ നിരന്തരം ആവശ്യപ്പെട്ടിട്ടും നഗരസഭ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം.

സംഭവത്തിൽപ്രതിഷേധിച്ച് എ.ബി.വി പി പ്രവർത്തകർ ഹെഡ്മാസ്റ്ററുടെ ഓഫീസ് ഉപരോധിച്ചു.

TAGS :

Next Story