Quantcast

'നീ ഭീകരവാദിയാണ്, ഇസ്‌ലാമിസ്റ്റാണ്'; മഹാരാജാസ് കോളജ് അധ്യാപകൻ അധിക്ഷേപിച്ചെന്ന് വിദ്യാർഥികളുടെ പരാതി

അറബി വിഭാഗം അധ്യാപകൻ നിസാമുദ്ദീനെതിരെയാണ് വിദ്യാർഥികൾ പരാതി നൽകിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    18 Jan 2024 4:24 AM GMT

maharajas college,kochi,arabic,maharajas teachers, മഹാരാജാസ് കോളജ്,അധ്യാപകനെതിരെവിദ്യാര്‍ഥികള്‍,അറബിക് അധ്യാപകന്‍,latest malayalam news
X

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് അധ്യാപകൻ വംശീയമായി അധിക്ഷേപിച്ചുവെന്ന് വിദ്യാർഥികളുടെ പരാതി. അറബി വിഭാഗം അധ്യാപകൻ നിസാമുദ്ദീനെതിരെയാണ് വിദ്യാർഥികൾ പരാതി നൽകിയിരിക്കുന്നത്. അധ്യാപകൻ വംശീയമായി അധിക്ഷേപിച്ചുവെന്നും ഫോണിലൂടെ ഭീഷണിപ്പെടുടത്തിയെന്നും വിദ്യാർഥികൾ കോളജ് പ്രിൻസിപ്പലിന് നൽകിയ പരാതിയിൽ പറയുന്നു. അതേസമയം, വിദ്യാർഥികളുടെ ആരോപണം നിഷേധിച്ച് അധ്യാപകൻ രംഗത്തെത്തി.

രാഷ്ട്രീയ വിരോധത്തോടെ ചില വിദ്യാർഥികളെ അപമാനിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് അറബിക്ക് അധ്യാപകനായ നിസാമുദ്ദിനെതിരായ പരാതി.കോളെജിലെ വാട്ട്സ് ഗ്രൂപ്പിൽ അധ്യാപകനെ വിമർശിച്ചതിന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ വിദ്യാർഥികൾ പുറത്തുവിട്ടു.

ക്ലാസ് മുറിയിൽ പോലും നിസാമുദ്ദീൻ വംശീയ അധിക്ഷേപം നടത്തുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു. നിസാമുദ്ദീന്റെ വംശീയ അധിക്ഷേപം സഹിച്ച് പഠനം തുടരാൻ കഴിയില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്.

.

TAGS :

Next Story