വിദ്യാര്‍ഥിയുടെ മരണം: സ്‌കൂളിലെ രണ്ട് അധ്യാപകരെ കൂടി പുറത്താക്കി
ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള സെന്റ് ഡൊമനിക്‌സ് കോണ്‍വെന്റ് സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെയാണ് നടപടി

പാലക്കാട്: ശ്രീകൃഷ്ണപുരത്തെ ഒന്‍പതാംക്ലാസുകാരിയുടെ മരണത്തില്‍ സെന്റ് ഡൊമനിക്‌സ് കോണ്‍വെന്റ് സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരെ കൂടി നടപടി. ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള രണ്ട് അധ്യാപകരെയാണ് പുറത്താക്കിയത്. പരാതിയില്‍ ഇതുവരെ അഞ്ച് അധ്യാപകര്‍ക്കെതിരെയാണ് നടപടിയെടുത്തത്. സ്‌കൂളില്‍ പരാതികള്‍ക്കായി പൊതു പ്ലാറ്റ്‌ഫോം ഒരുക്കുമെന്ന് പുതിയ പി ടി എ കമ്മറ്റി യോഗത്തില്‍ ധാരണയായി.
തന്റെ ജീവിതം സ്‌കൂളിലെ അധ്യാപകര്‍ തകര്‍ത്തു എന്ന് ആത്മഹത്യാക്കുറിപ്പില്‍ ആശിര്‍നന്ദ എഴുതിയിരുന്നതായി സുഹൃത്ത് പറഞ്ഞു. ആത്മഹത്യകുറിപ്പ് കൈമാറിയത് ആശിര്‍നന്ദയുടെ സുഹൃത്തെന്ന് നാട്ടുകല്‍ പൊലീസ് പറഞ്ഞു. സ്റ്റെല്ല ബാബു എന്ന അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നതായി ആശിര്‍നന്ദ പറഞ്ഞിരുന്നതായി സുഹൃത്തുകള്‍ മൊഴിനല്‍കി.
Next Story
Adjust Story Font
16

