സ്‌കൗട്ട് ക്യാമ്പിനിടെ വിദ്യാർഥികൾ മുങ്ങിമരിച്ചു; അധ്യാപകർക്കെതിരെ കേസ്
നീന്തൽ അനുവദനീയം അല്ലാത്ത സ്ഥലത്ത് വിദ്യാർഥികളെ കൊണ്ടു വന്നതിനാണ് കേസ്

മലപ്പുറം: മലപ്പുറം കരുളായി കരിമ്പുഴയിൽ സ്‌കൗട്ട് ആൻഡ് ഗൈഡ് ക്യാംപിനിടെ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചതിൽ അധ്യാപർക്കെതിരെ കേസ്. നീന്തൽ അനുവദനീയം അല്ലാത്ത സ്ഥലത്ത് വിദ്യാർഥികളെ കൊണ്ടു വന്നതിനാണ് കേസ്. ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കെതിരെയും പൂക്കോട്ടുപാടം പൊലീസ് കേസെടുത്തിട്ടുണ്ട്.
ഫെബ്രുവരി 9നാണ് കല്പകഞ്ചേരി എംഎസ്എം സ്‌കൂളിലെ വിദ്യാർഥികളായ ഫാത്തിമ മുർഷിന, അയിഷ റുദ എന്നിവർ മുങ്ങിമരിച്ചത്. പ്രകൃതി പഠന ക്യാമ്പിനിടെ പുഴയിൽ കുളിക്കുക എന്നൊരു കാര്യം ഷെഡ്യൂളിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇത് അധ്യാപകർ അനുവദിക്കുകയായിരുന്നു.
ഇവർക്ക് ഒത്താശ ചെയ്തതിനാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കെതിരെ കേസ്. കരിമ്പുഴയിൽ അപകടമേഖല എന്ന ബോർഡിരിക്കുന്നത് തൊട്ടടുത്ത് തന്നെയാണ് കുട്ടികൾ ഒഴുക്കിൽപ്പെട്ടത്. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം അധ്യാപകർ കാറ്റിൽ പറത്തിയെന്നും ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഇതിന് കൂട്ട് നിന്നുവെന്നുമാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
Adjust Story Font
16

