Quantcast

കുറ്റിപ്പുറം തവനൂരിൽ വിദ്യാർഥികൾ മുങ്ങിമരിച്ചു

കോഴിക്കോട് പയ്യോളി സ്വദേശികളായ അശ്വിൻ (11), ആയുർ രാജു (13) എന്നിവരാണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    21 Jan 2024 6:51 PM IST

Students drowned in Tavanur
X

കുറ്റിപ്പുറം: തവനൂരിൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശികളായ അശ്വിൻ (11), ആയുർ രാജു (13) എന്നിവരാണ് മരിച്ചത്.

തവനൂർ കാർഷിക കോളജിന് സമീപം പുഴയിൽ കളിക്കുന്നതിനിടെയാണ് വിദ്യാർഥികൾ മുങ്ങിമരിച്ചത്. പുഴയുടെ തീരത്ത് ഫുട്‌ബോൾ കളിക്കുന്നതിനിടെ പന്തെടുക്കാൻ ആഴമുള്ള ഭാഗത്തേക്ക് പോയപ്പോഴാണ് കുട്ടികൾ അപകടത്തിൽപ്പെട്ടത്. മരിച്ച വിദ്യാർഥികളുടെ അമ്മ തവനൂർ കാർഷിക കോളജിലെ അധ്യാപികയാണ്.

TAGS :

Next Story