Quantcast

വൈറ്റിലയിൽ കൊല്ലപ്പെട്ട സുധ ബേബി നേരിട്ടത് ക്രൂരമർദനം

ബന്ധം പുറത്തറിയിക്കുമെന്ന് ഭീഷണിയെ തുടർന്നാണ് കൃത്യം ചെയ്തതെന്നാണ് പ്രതിയുടെമൊഴി

MediaOne Logo

Web Desk

  • Published:

    25 Feb 2026 1:32 PM IST

വൈറ്റിലയിൽ കൊല്ലപ്പെട്ട സുധ ബേബി നേരിട്ടത് ക്രൂരമർദനം
X

കൊച്ചി: വൈറ്റിലയിൽ കൊല്ലപ്പെട്ട സുധ ബേബി നേരിട്ടത് ക്രൂരമര്‍ദനമെന്ന് കണ്ടെത്തല്‍. വഴക്കിനിടെ പ്രതി ഷാജി യുവതിയുടെ മുഖത്ത് നിരവധി തവണ മുഷ്ടിചുരുട്ടി ഇടിച്ചു . ബഹളം വച്ചതോടെ വായും മൂക്കും അമര്‍ത്തിപ്പിടിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. കൊലപാതകം നടന്ന വൈറ്റില ഫ്ലൈ ഓവറിന് താഴെ പ്രതി ഷാജിയുമായി തെളിവെടുപ്പ് നടത്തി.

കഴിഞ്ഞദിവസം നടന്ന ചോദ്യം ചെയ്യലിൽ തന്നെ പ്രതി കുറ്റം സമ്മതിച്ചിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നാണ് ഷാജിയുടെ മൊഴി. ക്രൂരമായ കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട സുധയുടെ മുഖത്ത് പലതവണ മുഷ്ടി ചുരുട്ടി ഇടിച്ചു. കരിങ്കല്ലിലേക്ക് വീണ സുധയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ബഹളം വച്ചതോടെ മുഖവും വായയും അമർത്തിപ്പിടിച്ചു. ആത്മഹത്യാ ആണെന്ന് തോന്നിപ്പിക്കാൻ ആണ് റെയിൽവേ ട്രാക്കിൽ മൃതദേഹം ഇട്ടതെങ്കിലും, പണിതീരാത്ത ട്രാക്ക് ആയതിനാൽ കൊലപാതകം ആണെന്ന് പൊലീസിന് വളരെ പെട്ടെന്ന് തന്നെ മനസ്സിലായി. കൃത്യം നടത്തിയത് എങ്ങനെയാണെന്ന് തെളിവെടുപ്പിൽ പ്രതി വിശദീകരിച്ചു.

സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഇന്നലെ ഉച്ചയ്ക്ക് തന്നെ പിടികൂടിയിരുന്നു. ബന്ധം പുറത്തറിയിക്കുമെന്ന് ഭീഷണിയെ തുടർന്നാണ് കൃത്യം ചെയ്തതെന്നാണ് പ്രതിയുടെമൊഴി. ഷാജിയെ ഉടൻ കോടതിയിൽ ഹാജരാക്കും

TAGS :

Next Story