നെന്മാറ ഇരട്ടക്കൊല: സുധാകരന്റെ കുടുംബത്തിന് സർക്കാർ വാഗ്ദാനം ചെയ്ത ധനസഹായം ലഭിച്ചു
പണം ലഭിച്ചില്ലെന്ന വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു

പാലക്കാട്: പാലക്കാട് നെന്മാറ പോത്തുണ്ടിയില്‍ കൊലചെയ്യപ്പെട്ട സുധാകരൻ്റെ കുടുംബത്തിന് സർക്കാർ വാഗ്ദാനം ചെയ്ത ധനസഹായം ലഭിച്ചു. മുഖ്യമന്ത്രിയുടെ ദുതിതാശ്വസ നിധിയിൽ നിന്നാണ് മൂന്നുലക്ഷം രൂപ അനുവദിച്ചത്.
കൊലപ്പെട്ട സുധാകരൻ്റെ മകൾ അഖിലയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകിയതായി പാലക്കാട് ജില്ലാ കലക്ടർ. പ്രതിയായ ചെന്താമര ജയിലിൽ തുടരുകയാണ്. സർക്കാർ വാഗ്ദാനം ചെയ്ത പണം ലഭിച്ചില്ലെന്ന വാർത്ത കഴിഞ്ഞ ദിവസം മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.
2025 ജനുവരി 27-നാണ് പോത്തുണ്ടി ബോയൻ കോളനിയിൽ ലക്ഷ്മി (75), മകൻ സുധാകരൻ (56) എന്നിവർ ദാരുണമായി കൊല്ലപ്പെട്ടത്. അയൽവാസിയായ ചെന്താമരയാണ് ഈ കൊലപാതകങ്ങൾ നടത്തിയത്. 2019-ൽ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ചെന്താമര. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇയാൾ സുധാകരനെയും അമ്മയെയും ആക്രമിച്ചത്
Adjust Story Font
16

