Quantcast

സുഗതന്‍റെ വ്യാജ ഒപ്പിട്ടെന്ന പരാതി; പൊലീസ് ഉടൻ കേസെടുക്കും

സംഭവത്തിൽ കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനം

MediaOne Logo

Web Desk

  • Updated:

    2026-10-07 05:52:33

Published:

7 Oct 2026 7:07 AM IST

സുഗതന്‍റെ വ്യാജ ഒപ്പിട്ടെന്ന പരാതി; പൊലീസ് ഉടൻ കേസെടുക്കും
X

തിരുവനന്തപുരം: സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതിയിൽ പൊലീസ് ഉടൻ കേസെടുക്കും. സംഭവത്തിൽ കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനം.

ഇതിന്റെ ഭാഗമായി അന്വേഷണ സംഘം കോർപ്പറേഷനിൽ നേരിട്ടെത്തി പരിശോധന നടത്തി. എന്നാൽ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ സിസിടിവി ക്യാമറകളില്ലെന്നും പല ക്യാമറകളും പ്രവർത്തിക്കുന്നില്ലെന്നുമാണ് നഗരസഭ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ഇതിനെത്തുടർന്ന് കൂടുതൽ ദൃശ്യങ്ങൾ പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

അതിനിടയിൽ, സുഗതന്റെ ഒപ്പ് രേഖപ്പെടുത്തിയ രജിസ്റ്റർ പൊലീസ് കസ്റ്റഡിയിലെടുത്തു. മേയറുടെയും സുഗതന്റെയും മൊഴികൾ വൈകാതെ തന്നെ രേഖപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, വ്യാജ ഒപ്പ് ആരോപണം തള്ളി സുഗതൻ രംഗത്തെത്തി. താൻ യോഗത്തിൽ പങ്കെടുക്കുകയും ഒപ്പിടുകയും ചെയ്തിട്ടുണ്ടെന്നും ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും സുഗതൻ പറഞ്ഞു.

TAGS :

Next Story