ദേവസ്വം ബോർഡ് ആസ്ഥാനത്ത് ആത്മഹത്യാശ്രമം
സസ്‌പെൻഷനിൽ ആയിരുന്ന മധു വ്യാഴാഴ്ചയാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്

തിരുവനന്തപുരം: ദേവസ്വം ബോർഡ് ആസ്ഥാനത്ത് കൈഞരമ്പ് മുറിച്ച് ജീവനക്കാരന്റെ ആത്മഹത്യാശ്രമം. തകിൽ ജീവനക്കാരൻ മധുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സസ്‌പെൻഷനിൽ ആയിരുന്ന മധു ഇന്നലെയാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്.
മുമ്പ് ജോലി ചെയ്ത ഉള്ളൂർ ഗ്രൂപ്പിൽ തിരികെ പ്രവേശിപ്പിക്കാത്തതിനാണ് ആത്മഹത്യാശ്രമം നടത്തിയത്. മധുവിന്റെ ആരോഗ്യനില തൃപ്തികരം. വെള്ളിയാഴ്ച ഉച്ചയോടുകൂടിയാണ് സംഭവം. സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കഴിഞ്ഞ ഒന്നരമാസമായി സസ്‌പെൻഷനിലായിരുന്നു. വ്യാഴാഴ്ചയാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്.
Next Story
Adjust Story Font
16

