Quantcast

'സാമുദായിക ഐക്യം അടഞ്ഞ അധ്യായം, പിന്മാറ്റത്തിൽ ബാഹ്യ ഇടപെടലില്ല': വെള്ളാപ്പള്ളിയെ തള്ളി സുകുമാരൻ നായർ

തുഷാറിനെ തീരുമാനിച്ചതിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്ന് വിശ്വസിക്കുന്നതായി സുകുമാരൻ നായർ

MediaOne Logo

Web Desk

  • Updated:

    2026-01-28 10:05:36.0

Published:

28 Jan 2026 2:05 PM IST

സാമുദായിക ഐക്യം അടഞ്ഞ അധ്യായം, പിന്മാറ്റത്തിൽ ബാഹ്യ ഇടപെടലില്ല: വെള്ളാപ്പള്ളിയെ തള്ളി സുകുമാരൻ നായർ
X

കോട്ടയം: സാമാദായിക ഐക്യം അടഞ്ഞ അധ്യായമെന്ന് സുകുമാരൻ നായർ. പിന്മാറ്റത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും സുകുമാരൻ നായർ.

വേറെ ആരുടെയും ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് തനിക്ക് നല്ല വിശ്വാസം ഉണ്ട്. ഡയറക്ടർ ബോർഡ് യോഗത്തിൽ തന്റെ അഭിപ്രായം പറഞ്ഞു. ഏകകണ്ഠമായി തീരുമാനം എടുത്തു. അതുകൊണ്ട് അതിൽ തർക്കം ഇല്ല. ഐക്യം വേണമെന്ന് ആവിശ്യം വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആകാമെന്ന് ഞാൻ മറുപടിയും പറഞ്ഞു. തുഷാർ വെള്ളാപ്പള്ളിയും തന്നെ വിളിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ വരാമെന്ന് പറഞ്ഞു. എന്തിനാണ് ഇത്രദിവസം കാത്തിരിക്കുന്നതെന്ന് താൻ ചിന്തിച്ചു. അപ്പോൾ താൻ മിണ്ടിയില്ലെന്നും പിന്നെ തിരികെ വിളിച്ച് ഇങ്ങനെ ഒരു ചർച്ചയിൽ എങ്ങനെ ഇടപെടാൻ കഴിയുമെന്ന് ചോദിച്ചു. എൻഡിഎയുടെ നേതാവല്ലേ എന്ന് ചോദിച്ചു. അത്കൊണ്ട് താങ്കൾ വരേണ്ട എന്ന് പറഞ്ഞതായും സുകുമരൻ നായർ.

തുഷാറിനെ തീരുമാനിച്ചതിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്ന് വിശ്വസിക്കുന്നു. താൻ വിചാരിച്ചാൽ പദ്മഭൂഷൻ എപ്പഴേ കിട്ടിയേനെ. അതിൽ ഒന്നും താല്പര്യം ഉള്ള ആൾ അല്ല. ഐക്യത്തിൻ്റെ വാതിൽ പൂർണം ആയി അടഞ്ഞു. സൗഹാർദ്ദം മതിയെന്നും രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്നവർ എങ്ങനെ ഐക്യമുണ്ടാകുമെന്നും സുകുമരൻ നായർ

വെള്ളാപ്പള്ളിയെ രാഷ്ട്രീയ നേതാക്കൾ അധിക്ഷേപിച്ചപ്പോൾ അദ്ദേഹത്തെ പിന്തുണച്ചു. ആ നിലപാട് കണ്ടപ്പോഴാണ് ഐക്യത്തിനായി വെള്ളാപ്പള്ളി സമീപിച്ചത്. അതിന്ശേഷമാണ് വെള്ളാപ്പള്ളിക്ക് പത്മ പുരസ്കാരം ലഭിച്ചത്. ഐക്യത്തിന് പിന്നിൽ എന്തോ ഉണ്ടെന്ന് മനസിലായി. ഡയറക്ടർ ബോർഡ് വിളിച്ച്കൂട്ടി തന്റെ അഭിപ്രായവും തീരുമാനവും പ്രമേയമായി ഡയറക്ടർ ബോർഡിൽ അവതരിപ്പിച്ചു. യോഗത്തിൽ ആരും തന്റെ പ്രമേയത്തെ എതിർത്തില്ല. എല്ലാവരും അംഗീകരിച്ചു. എല്ലാ സംഘടനകളുമായി നല്ല ബന്ധം തുടരും. രാഷ്ട്രീയമായ ഇടപെടൽ ഉണ്ടെന്ന് വ്യക്തമായി. വെള്ളാപ്പള്ളി ഏത് പാർട്ടിയുടെ ആളാണെന്നും മകൻ ബിജെപിയുടെ ആളാണെന്നും സുകുമാരൻ നായർ. രാഷ്ട്രീയ ലക്ഷ്യമുള്ള മകനെയാണ് ചർച്ചയ്ക്ക് വിടുന്നത്. ഐക്യനീക്കത്തിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് സംശയിക്കുന്നുവെന്നും വെള്ളാപ്പള്ളി.

TAGS :

Next Story