എസ്എൻഡിപിയുമായി സഹകരിക്കാൻ തയ്യാറെന്ന് എൻഎസ്എസ്
വെള്ളാപ്പള്ളിയെ രാഷ്ട്രീയക്കാർ വില കുറഞ്ഞ ഭാഷയിൽ അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് ജി.സുകുമാരൻ നായർ

- Updated:
2026-01-17 18:49:41

കോട്ടയം: എസ്എൻഡിപിയുമായി സഹകരിക്കാൻ തയ്യാറെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സഹോദര സംഘടനയെന്ന നിലയിൽ ചേരാവുന്ന മേഖലയിലൊക്കെ ചേരും. അങ്ങനെ ചേരാതിരിക്കുന്നത് ശരിയല്ല. അങ്ങനെ സഹകരിച്ച് പ്രവർത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും സുകുമാരൻ നായർ പറഞ്ഞു.
വെള്ളാപ്പള്ളിയെ രാഷ്ട്രീയക്കാർ വില കുറഞ്ഞ ഭാഷയിൽ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ഒരു പ്രബല സംഘടനയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്ന ആളാണ് 89 കാരനായ വെള്ളാപ്പള്ളി. അദ്ദേഹം എന്തെങ്കിലും ഏറിയ വാക്കുകൾ ഉപയോഗിച്ചെങ്കിൽ നമ്മൾ ക്ഷമിക്കണം. രാഷ്ട്രീയക്കാർ അദ്ദേഹത്തെ വിലകുറഞ്ഞ ഭാഷയിൽ ആക്ഷേപിക്കുന്നത് ശരിയല്ല.
മുഖ്യമന്ത്രി പിണറായി വിജയൻ കാറിൽ കയറ്റി കൊണ്ടു പോയി എന്ന പരാമർശം ശരിയല്ല. ഇത്ര ചീപ്പായി പറയാൻ പറ്റുമോ? വെള്ളാപ്പള്ളി കാർ കണ്ടിട്ടില്ലാത്ത ആളാണോ, ഇവരൊക്കെ കാണുന്നതിനും മുമ്പ് തന്നെ കാർ കണ്ടിട്ടുള്ള ആളാണ് വെള്ളാപ്പള്ളിയെന്നും സുകുമാരൻ നായർ പറഞ്ഞു.
Adjust Story Font
16
