Quantcast

ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം; സുമയ്യ മെഡിക്കൽ ബോർഡിന് മുമ്പാകെ ഹാജരാകും

സുമയ്യയുടെ നെഞ്ചിൽ നിന്ന് വയർ പുറത്തെടുക്കാതിരിക്കുന്നതാണ് ഉചിതം എന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ

MediaOne Logo

Web Desk

  • Published:

    3 Oct 2025 7:06 AM IST

ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം; സുമയ്യ മെഡിക്കൽ ബോർഡിന് മുമ്പാകെ ഹാജരാകും
X

തിരുവനന്തപുരം: ​തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുരുങ്ങിയതിൽ പരാതിക്കാരി സുമയ്യ ഇന്ന് മെഡിക്കൽ ബോർഡിന് മുമ്പാകെ ഹാജരാകും. കാട്ടാക്കട സ്വദേശിയായ സുമയ്യയുടെ നെഞ്ചിൽ നിന്ന് വയർ പുറത്തെടുക്കാതിരിക്കുന്നതാണ് ഉചിതം എന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. ധമനികളോട് ഒട്ടിച്ചേർന്നതിനാൽ വയർ മാറ്റാൻ ശ്രമിക്കുന്നത് സങ്കീർണമാകും എന്നാണ് നിഗമനം.

വയർ കുടുങ്ങി കിടക്കുന്നത് കൊണ്ട് യുവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. ഇക്കാര്യങ്ങൾ സുമയ്യയെ ബോധ്യപ്പെടുത്താനാണ് ഇന്ന് മെഡിക്കൽ ബോർഡ് ചേരുന്നത്. അതേസമയം, ശ്വാസംമുട്ടലടക്കം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്നാണ് സുമയ്യ മെഡിക്കൽ ബോർഡിനെ അറിയിച്ചത്. സുമയ്യയുടെ ആരോഗ്യാവസ്ഥ മെഡിക്കൽ ബോർഡ് ഒരിക്കൽ കൂടി പരിശോധിക്കുകയും തുടർചികിത്സയെ സംബന്ധിക്കുന്ന കാര്യങ്ങൾ തീരുമാനിക്കുകയും ചെയ്യും. വിഷയത്തിൽ ഡോക്ടർക്ക് ഗുരുതര പിഴവ് സംഭവിച്ചെന്ന് ആരോഗ്യമന്ത്രി തന്നെ സമ്മതിച്ചിരുന്നെങ്കിലും ഇതുവരെയും നടപടിയെടുത്തിട്ടില്ല.

2023 മാർച്ച് 22ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോ.രാജീവ് കുമാറിന്റെ യൂണിറ്റിൽ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സുമയ്യയുടെ നെഞ്ചിൽ​ ​ഗൈഡ് വയർ കുടുങ്ങിയത്. ഡോക്ടർക്ക് ഗുരുതര പിഴവ് സംഭവിച്ചെന്ന് ആരോഗ്യമന്ത്രി തന്നെ സമ്മതിച്ചിരുന്നെങ്കിലും ഇതുവരെയും നടപടിയെടുത്തിട്ടില്ല.

TAGS :

Next Story